കേരളം

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; 12 മണിക്ക് ​ഗവർണറെ കാണും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. ​ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി കാണുക. 

മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. സിപിഎം പാർട്ടി കമ്മിറ്റികൾ ചേരുന്നതിനൊപ്പം സിപിഎം പാർലമെൻററി പാർട്ടി യോഗവും ചേരേണ്ടതുണ്ട്. 

അതിന് ശേഷമാകും ഇടത് മുന്നണിയും തുടർന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടിയും യോഗം ചേരുക. പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിന് ശേഷം  പതിന‍ഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വിശദാംശങ്ങളും തീരുമാനിക്കും.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്