കേരളം

ബിൽ തുക അടയ്ക്കാനായില്ല; കോവിഡ് ബാധിതനായി മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകിയത് 5 ദിവസത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശേരി: കോവി‍ഡ് ബാധിതനായി മരിച്ചയാളുടെ ചികിത്സാ ചെലവ് പൂർണമായും അടക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം വിട്ടുനൽകാതെ ആശുപത്രി. തുക അടച്ച് തീർത്ത അഞ്ചാം ദിവസമാണ് മൃതദേഹം വിട്ടുനൽകിയത്. ചങ്ങനാശേരി തൃക്കടിത്താനം എൻ കെ മോഹനൻ(52)ന്റെ മൃതദേഹമാണ് ആശുപത്രി അധികൃതർ വിട്ടുനൽകാതിരുന്നത്. 

ഏപ്രിൽ 30നാണ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മോഹനൻ മരിച്ചത്. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. മൂന്നര ലക്ഷത്തിലധികം രൂപയായിരുന്നു ബിൽ. നിർധനരായ മോഹനന്റെ കുടുംബത്തിന്ഈ തുക അടക്കാനായില്ല. 

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണം വിറ്റ് ബില്ലിന്റെ പകുതി തുക ഇവർ അടച്ചു. ബാക്കി പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ നാല് ദിവസം മൃതദേഹം മോർച്ചറിയിൽ ഇരുന്നു. സിപിഎം നേതാക്കൾ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒന്നര ലക്ഷം രൂപ ഇളവ് ലഭിച്ചു. പിന്നാലെ ചങ്ങനാശേരി ഏരിയ കമ്മിറ്റി 75000 രൂപ നൽകിയതും കുടുംബം 25000 രൂപ നൽകിയതും ചേർത്ത് ഒരു ലക്ഷം രൂപ അടച്ചു. പിന്നാലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിന്റെ ചിലവ് കൂടി നൽകണം എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തത് തർക്കത്തിന് ഇടയാക്കിയെങ്കിലും മൃതദേഹം വിട്ടുനൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി