കേരളം

പിസി ജോര്‍ജ് കാലുകുത്തിയാല്‍ തല്ലും; വധഭീഷണിക്ക് പിന്നാലെ 'മാപ്പ് വീഡിയോ'യുമായി യുവാവ്

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ പിസി ജോര്‍ജിനെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ യുവാവ് മാപ്പുപറഞ്ഞു. എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ഈരാറ്റുപേട്ടയില്‍  ഇനി കാലുകുത്തിയാല്‍ തല്ലുമെന്നുമായിരുന്നു ഭീഷണി.തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പിസി ജോര്‍ജിന് നേരെ ഈരാറ്റുപേട്ടയിലുണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഭീഷണിയുണ്ടായത്.

തനിക്ക് ആരെയും പേടിയില്ലെന്നും ഈരാറ്റുപേട്ടയില്‍  കൂടി നാളെ നടന്നുതന്നെ പോകുമെന്നുള്ള മറുപടിയുമായി പിസി ജോര്‍ജും രംഗത്തെത്തി. ഭീഷണിയും മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് യാവാവ് മാപ്പുവീഡിയോയുമായി രംഗത്തെത്തിയത്‌.

പിസി ജോര്‍ജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടയ്ക്കല്‍ അറഫാ നിവാസില്‍ അമീനെതിരെ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്