കേരളം

നാല് മന്ത്രിമാര്‍, കണക്കിലുറച്ച് സിപിഐ; സിപിഎമ്മുമായി ചര്‍ച്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സിപിഎം-സിപിഐ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 

മന്ത്രിസഭയിലെ സിപിഐ അംഗങ്ങളുടെ എണ്ണത്തെ കുറിച്ച് കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ്  വിവരം. നാല് സീറ്റുകള്‍, രണ്ട് കാബിനറ്റ് പദവികള്‍ എന്ന മുന്‍ കണക്കില്‍ നിന്ന് സിപിഐ പിന്നോട്ടുപോയിട്ടില്ല.

കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നല്‍കാനുള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. ഇരു പാര്‍ട്ടികളും വീണ്ടും ചര്‍ച്ച നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല