കേരളം

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; ട്രെയിന്‍ സര്‍വീസ് തുടരുമോ?; തീരുമാനം വൈകീട്ട്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദമായ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം വൈകീട്ട് ഉണ്ടാകും. 

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വിലക്കണമെന്ന്  സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ദക്ഷിണ റെയില്‍വെ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.  അതിതീവ്രവ്യാപന പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ലോക്ക്ഡൗണില്‍ പൊതുഗാതഗതം പൂര്‍ണമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. നേരത്തെ സംസ്ഥാനത്ത് സമ്പൂര്‍ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതുഗതാഗതം വിലക്കിയിരുന്നു.  രാജ്യമൊട്ടാകെ
ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല