കേരളം

വീടിനകത്തും അയൽക്കാരിൽ നിന്നും രോ​ഗം; ജനലുകൾ തുറന്നിടണം, പ്രാർത്ഥനയും  ടിവി കാണലും പ്രത്യേക മുറിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്നത്തെ സ്ഥിതിയിൽ വീട്ടിനകത്ത് രോഗപ്പകർച്ച ഉണ്ടാവാൻ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്ത് പോയി വരുന്നവരിൽ നിന്നും അയൽപക്കക്കാരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‍

ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാർത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആകുന്നതാണ് നല്ലതെന്ന് കോവിഡ് അവലോകന യോ​ഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേലനത്തിൽ പറഞ്ഞു. അയൽ വീട്ടുകാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്ക് നിർബന്ധമാണെന്നും  അവരിൽനിന്ന് എന്തെങ്കിലും സ്വീകരിച്ചാൽ കൈകഴുകണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

പുറത്ത് പോയി വരുന്ന  മുതിർന്നവർ കുട്ടികളുമായി  അടുത്ത്  ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടിൽ വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം. 

കേരളത്തിലെ ഉയർന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. വയോജനങ്ങളുടേയും ജീവിതശൈലീ രോഗങ്ങൾ ഉള്ളവരുടേയും ജനസംഖ്യാപരമായ ഉയർന്ന അനുപാതവും കേരളത്തിൽ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാൽ മറ്റു പലയിടത്തേക്കാൾ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്താൻ സാധിച്ചേക്കാം.  മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയർന്നാൽ മരണ സംഖ്യയും ഉയരും. അങ്ങനെ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ  മതിയാകൂ, മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്