കേരളം

നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളി; ഏഴം​ഗ സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹിക സേവനം! 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തെ പൊലീസ് പിടികൂടി. ശിക്ഷയായി സംഘത്തിന് സാമൂഹിക സേവനമാണ് പൊലീസ് നൽകിയത്. 

ഹരിപ്പാടിന് സമീപം മഹാദേവികാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം. നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച് ഏഴ് പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 

ശിക്ഷയായി ഇവർക്ക് ഒരു ദിവസത്തെ സാമൂഹിക സേവനമാണ് പൊലീസ് നൽകിയത്. സ്റ്റേഷനു സമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കേണ്ടതിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും ആവശ്യകതകൾ പറഞ്ഞ് ആളുകളെ ബോധവത്കരിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍