കേരളം

കിറ്റ് വിതരണം ശനിയാഴ്ച മുതല്‍; ആദ്യം മഞ്ഞ കാര്‍ഡുകാര്‍ക്ക്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം മെയ് പതിനഞ്ചിന് ആരംഭിക്കും. 10 ഇനങ്ങൾ അടങ്ങിയ കിറ്റ് ആദ്യഘട്ടത്തിൽ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാകും ലഭിക്കുക. ഏപ്രിൽ മാസത്തിലെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനിടെയാണ് അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം സർക്കാർ ആരംഭിക്കുന്നത്. 

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള റേഷൻ വിതരണവും ശനിയാഴ്ച മുതൽ ആരംഭിക്കും.  മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് രണ്ട് മാസത്തേക്കാകും റേഷൻ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ പയർ അല്ലെങ്കിൽ കടല എന്നിവയാകും കേന്ദ്ര സർക്കാരിൻ്റെ കിറ്റിൽ ഉണ്ടാകുക.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു