കേരളം

ഭൂതത്താന്‍ കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്



കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ നല് ഷട്ടറുകള്‍ തുറന്നു.1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. 34.1മീറ്ററാണ് അണക്കേറ്റിന്റെ ആകെ ജലനിരപ്പ്. അടുത്ത ദിവസങ്ങളില്‍ എറണാകുളം അടക്കമുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറന്നത്. 

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഒരു സെക്കന്റില്‍ 197 ഘനമീറ്റര്‍ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്