കേരളം

റെഡ് അലര്‍ട്ട്: കണ്ണൂരില്‍ നാളെ വാക്‌സിനേഷന്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ നാളെ വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. വാക്‌സിനായി നാളെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ നാളെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ്് അലര്‍ട്ട്് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാളെ നടക്കേണ്ട വാക്‌സിനേഷന്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. നാളെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്്തവര്‍ക്ക് തിങ്കളാഴ്ച വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്