കേരളം

വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂരിൽ യുവാവ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവ് കണ്ണൂരിൽ പിടിയിൽ. ചൊക്ലിയിൽ വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഇയാളെ എക്സൈസ് സംഘമാണ് പിടികൂടിയത്. പെരിങ്ങാടി സ്വദേശി കെ അഷ്മീറാണ് അറസ്റ്റിലായത്. 

ഇയാളിൽ നിന്ന് ഏഴരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഒന്നര മാസക്കാലമായി ഇയാൾ ചൊക്ലിയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിടക്കാർക്ക് എത്തിച്ച് വിൽപ്പന ചെയ്യുന്നതാണ് ഇയാളുടെ രീതി. 

ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്