കേരളം

തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം, പലസ്ഥലങ്ങളിലും വെള്ളംകയറി; ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കൺട്രോൾ റൂമുകൾ തുറന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാവുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്. ഈ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൂടാതെ പല പ്രദേശങ്ങളിലും വെള്ള കയറി. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിലും കടൽക്ഷോഭം ശക്തമാണ്. മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമാണ്. തോപ്പയിൽ, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിലാണ് കടലാക്രമണം ഏറ്റവും ശക്തമായത്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. 

കൂടുതൽ വീടുകളുടെ മുറ്റത്തേക്ക് വെള്ളം കയറിയതോടെ തോപ്പയിൽ എൽപി സ്കൂൾ, മദ്രസ്സഹാൾ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് പോസറ്റീവായ 31 പേരെ എഫ്എൽടിസിയിലേക്കും മാറ്റി. കടലാക്രമണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊയിലാണ്ടി, കാപ്പാട്, ഗോതീശ്വരം ബീച്ച് എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ദമാണ്. കൊയിലാണ്ടി ഏഴു കുടിക്കൽ ബീച്ചിൽ 45 കിലോമീറ്ററോളം നീളത്തിൽ റോഡ് കടൽക്ഷോഭത്തിൽ തകർന്നു.

അതിനിടെ തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ശക്തമാണ്. കൂടാതെ ആലപ്പുഴയിലും എറണാകുളത്തും ശക്തമായ മഴ തുടരുകയാണ്. എറണാകുളത്ത് ചെല്ലാനത്ത് ഇന്നലെ കടൽക്ഷോഭം രൂക്ഷമാവുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല