കേരളം

കനത്ത മഴ തുടരും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് കാറ്റും മഴയും രൂക്ഷമായി തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന്  റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 

കണ്ണൂർ തലായിയിൽ മീൻപിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേർ മരിച്ചു. പെരിയാറിൽ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നൂറിലേറെ വീടുകൾ തകർന്നു. പല സ്ഥലങ്ങളിലും വൈദ്യുതി ഇല്ല. കനത്ത മഴയും കലാക്രമണവും രൂക്ഷമായതോടെ നൂറു കണക്കിന് കുടുംബങ്ങളെയാണ് ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചത്. 

എറണാകുളത്തെ ഭൂതത്താന്‍കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ഡാമിന്റെ ഷട്ടര്‍ പത്ത് സെന്റീമിറ്ററും അരുവിക്കര ഡാമിന്റേത് 90 സെന്റീമിറ്ററും ഉയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ