കേരളം

ഹൃദ്രോ​ഗം അടക്കം 20 രോ​ഗങ്ങളുള്ളവർക്ക് മുൻ​ഗണന; വാക്സിനു വേണ്ടി 18 വയസിനു മുകളിലുള്ളവർക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; 18 നും 45 നും ഇടയിൽ പ്രായമായവർക്കുള്ള കോവിഡ് വാക്സിൻ വിതരണം സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്. വാക്സിനേഷനുള്ള രജിസ്ട്രേഷന് ഇന്നു മുതൽ തുടക്കമാകും. തുടക്കത്തിൽ മറ്റു രോ​ഗങ്ങളുള്ളവർക്കാണ് വാക്സിനേഷൻ നൽകുക. ഹൃദ്രോഗികളും പത്തുവർഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മർദത്തിനോ ചികിത്സ തേടുന്നവരുമടക്കം 20 രോ​ഗങ്ങളുള്ളവർക്കാണ് മുൻ​ഗണന.

പക്ഷാഘാതം, വൃക്ക, കരൾ സ്റ്റെംസെൽ എന്നിവ മാറ്റിവെച്ചവർ, അതിനായി കാത്തിരിക്കുന്നവർ, വൃക്കരോഗികൾ, കരൾരോഗം, രണ്ടുവർഷമായി ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സ തേടുന്നവർ, ലുക്കീമിയ, ലിംഫോമ, മൈലോമ രോഗികൾ, കാൻസർ ചികിത്സ തേടുന്നവർ, സിക്കിൾ സെൽ രോഗം, തലാസീമിയ രോഗികൾ, എച്ച്.ഐ.വി. ബാധിതർ, മറ്റു പ്രതിരോധശേഷി കുറയുന്ന അസുഖങ്ങളുള്ളവർ തുടങ്ങിയവർക്കും മുൻഗണനയുണ്ടാകും.

18 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിൻ തിങ്കളാഴ്ച തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്