കേരളം

പാര്‍ട്ടി തന്നെയല്ലേ എന്നെ മന്ത്രിയാക്കിയത്?  ഒഴിവാക്കിയതിനെവൈകാരികമായി കാണേണ്ടതില്ല: കെ കെ ശൈലജ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ആരും വൈകാരികമായി കാണേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. പാര്‍ട്ടി തീരുമാനിച്ചത് കൊണ്ടാണ് താന്‍ മന്ത്രിയായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കെ കെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി തീരുമാനിച്ചാണ് താന്‍ മന്ത്രിയായത്. കഴിയാവുന്നത്ര നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വസിക്കുന്നത്. പുതിയ ടീമാണ് . പുതിയ ടീമിന് തന്നേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു.

പഴയ ടീമില്‍ നിന്ന് തന്നെ മാത്രമല്ലല്ലോ ഉള്‍പ്പെടുത്താതിരുന്നത്. വെറെ ആളുകളെയും മാറ്റിയിട്ടുണ്ടല്ലോ?.പാര്‍ട്ടിക്ക് അതിന്റേതായ സംവിധാനമുണ്ട്. പാര്‍ട്ടി തന്നെയല്ലേ എന്നെ മന്ത്രിയാക്കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല. വ്യക്തിയല്ല, സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. അതിന് നേതൃത്വം നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വലിയ ടീമാണ് പ്രവര്‍ത്തിച്ചത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചെന്ന് മാത്രമെന്നും ശൈലജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു