കേരളം

പിണറായിയെ രണ്ടാമതും അധികാരത്തിലെത്തിച്ചത് ടീച്ചറാണ്; ഇത് കമ്യൂണിസമല്ല,പിണറായിസം; പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയത് വഴി കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പാക്കുന്നതെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് മന്ത്രി ശൈലജയുടെ ആരോഗ്യ വകുപ്പും പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി  വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോട് കൂടിയാണ്. ഇത് കേരളത്തില്‍ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ