കേരളം

ലോക്ക്ഡൗണിനിടെ സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവില്‍പ്പന; പ്രതി അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവില്‍പ്പന  നടത്തിയ ആള്‍ അറസ്റ്റില്‍. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് അറസ്റ്റിലായത്. 25 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചക്കക്കാനത്തെ സ്വകാര്യ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോണ്‍ക്രീറ്റ് മിക്സചര്‍ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ നിന്നും സമീപത്ത് റോഡരുകില്‍ ഒളിപ്പിച്ച നിലയിലും മദ്യം കണ്ടത്തുകയായിരുന്നു.

ലോക്ക്ഡൗണിന് മുന്നോടിയായി ബെവ്കോ ഷോപ്പില്‍ നിന്നും പല തവണയായി മദ്യം വാങ്ങി സൂക്ഷിച്ചുവെന്നാണ് ജയന്‍ നല്‍കുന്ന വിവരം. 25 കുപ്പികളിലായി പത്ത് ലിറ്ററോളം മദ്യമാണ് കണ്ടെത്തിയത്. ബെവ്കോ ഔട്ട്ലെറ്റുകള്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടതോടെയാണ് ഇയാള്‍ ചില്ലറ വില്‍പ്പന ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍