കേരളം

18നു മുകളിലുള്ളവർക്ക് വാക്സിൻ; ഹോം ഡെലിവറി നടത്തുന്നവരും മത്സ്യവിൽപ്പനക്കാരും ഉൾപ്പടെ 32 വിഭാ​ഗങ്ങൾക്ക് മുൻ​ഗണന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; 18 വയസിനും 45 വയസിനും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷനിൽ മുന്‍ഗണനാപട്ടിക തയാറായി. 32 വിഭാ​ഗങ്ങളാണ് മുൻ​ഗണനാ പട്ടികയിലുള്ളത്. കെഎസ്ആർടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെഎസ്ഇബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്കു മുന്‍ഗണന ലഭിക്കും.

കൂടാതെ റെയില്‍വേ ടിടിഇമാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാർ, പച്ചക്കറി വില്‍പ്പനക്കാർ, ഹോം ഡെലിവറി നടത്തുന്നവർ തുട‌ങ്ങിയവരും പട്ടികയിലുണ്ട്.  കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച  വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.

അതേസമയം, കോവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്‌സീന്‍ സ്വീകരിച്ചാല്‍ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍