കേരളം

തൂങ്ങിനിന്നത് നാലുദിവസം; പിപിഇ കിറ്റണിഞ്ഞ് മൃതദേഹം താഴെയിറക്കി സിഐ

സമകാലിക മലയാളം ഡെസ്ക്



ചാരുംമൂട്: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആളിന്റെ മൃതദേഹം താഴെയിറക്കാന്‍ മുന്നിട്ടിറങ്ങി സിഐ.  സിഐയും എസ്എച്ച്ഒയുമായ ഡി ഷിബുമോനാണ്  പി പിഇ കിറ്റ് ധരിച്ച് മൃതദേഹം നിലത്തിറക്കിയത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടായിരുന്നു. 

പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തലക്കോട്ട് വയലില്‍ കെഐപി കനാല്‍ മേല്‍പ്പാലത്തിനു താഴെയാണ് കുടില്‍കെട്ടി താമസിച്ചിരുന്ന മധ്യവയസ്‌കനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് പഞ്ചായത്തംഗം എം ബൈജുവാണ് പൊലീസിനെ അറിയിച്ചത്. 

ഉടന്‍ തന്നെ സിഐ ഷിബു മോനും എസ്ഐ അല്‍ത്താഫുമടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുമ്പോളാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാവേലിക്കര പൊന്നാരം തോട്ടം സ്വദേശിയാണ് ഇയാളെന്ന് പറയുന്നു. നാലു വര്‍ഷത്തിലധികമായി ഇയാള്‍ ഇവിടെ താമസിക്കുകയാണ്. വഴിയോര കച്ചവടമാണ് ജോലി. ഷെഡിനുള്ളില്‍ ജോയ് ഐസക് എന്നും എഴുതി വച്ചിട്ടുണ്ട്. 

മൃതദേഹം പുറത്തെടുക്കാന്‍ സഹായിക്കുന്നതിന് നാട്ടുകാരനായ ഒരാളെ മാത്രമാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ സിഐ ഷിബുമോന്‍ മുന്നോട്ട് വരികയായിരുന്നു. പിപിഇ കിറ്റണിഞ്ഞ അദ്ദേഹം നാട്ടുകാരനൊപ്പം കൂടി മൃതദേഹം പുറത്തെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍