കേരളം

കോവിഡ് പ്രതിസന്ധിയില്‍ ഒന്നര കോടിയുടെ സഹായവുമായി മോഹന്‍ലാല്‍; 200ലധികം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മൂന്ന് തരത്തിലുള്ള സഹായമാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയത്.

200ലധികം ഓക്‌സിജന്‍  കിടക്കകള്‍, വെന്റിലേറ്റര്‍ സഹായത്തോടെയുള്ള പത്തു ഐസിയു ബെഡുകള്‍, പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുകള്‍ എന്നിവ സംസ്ഥാനത്ത് വിവിധ ആശുപത്രികള്‍ക്ക് കൈമാറി. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെയാണ് ഇത് വിതരണം ചെയ്തത്. ഇതിന് പുറമേ കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സഹായവും നല്‍കിയതായി  വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചു. 

1.5 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. മറ്റു ചിലരുടെ സഹായത്തോട് കൂടിയാണ് ഇത് പ്രാവര്‍ത്തികമാക്കിയതെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ കീഴില്‍ വരുന്ന ആശുപത്രികളിലാണ് ഫൗണ്ടേഷന്‍ സഹായം എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി