കേരളം

ഡ്രാവോ 'പെർഫെക്ട് ഓക്കേ'; മതിൽ ഇടിഞ്ഞുവീണു കുടുങ്ങിയ നായ ആരോ​ഗ്യവാനെന്ന് വി കെ പ്രശാന്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതിൽ ഇടിഞ്ഞു വീണു പരിക്കേറ്റ വളർത്തുനായ ഡ്രാവോ ആരോ​ഗ്യവാനെന്ന് എംഎൽഎ വി കെ പ്രശാന്ത്. മരുതംകുഴിക്ക് സമീപം വീടിന്റെ മതിൽ ഇടിഞ്ഞുവീണതിനെത്തുടർന്ന് നായ കുടുങ്ങുകയായിരുന്നു. 20 അടിയോളം ഉയരമുള്ള മതിലും അതിനോട് ചേർന്ന് നിർമിച്ച നായയുടെ കൂടും ഉൾപ്പെടെയാണ് റോഡിലേക്ക് വീണത്. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങിയ ഗ്രീൻ ആർമി വൊളന്റിയർമാർ യാത്രചെയ്ത കാറിന് മുന്നിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. വീട്ടുടമ വി ശിവൻകുട്ടിക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. എല്ലാവരും ചേർന്ന് പരിശ്രമിച്ചിട്ടും സ്ലാബ് ഉയർത്താൻ കഴിഞ്ഞില്ല.  ഒടുവിൽ കാറിലെ ജാക്കി ഉപയോ​ഗിച്ച് സ്ലാബ് ഉയർത്തി നായയെ പുറത്തെടുക്കുകയായിരുന്നു. 

ഇപ്പോഴിതാ ഡ്രാവോ പെർഫെക്ട് ഓക്കെ ആണെന്ന് വിഡിയോ സഹിതം പങ്കുവച്ച് അറിയിച്ചിരിക്കുകയാണ് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍