കേരളം

വിഴിഞ്ഞത്ത് കടല്‍ക്ഷോഭം രൂക്ഷം; വള്ളം മുങ്ങി കാണാതായവരില്‍ ഒരാള്‍ മരിച്ചു; തെരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട് വള്ളം മുങ്ങികാണാതായവരില്‍ ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്‌സണ്‍ ആണ് മരിച്ചത്. കാണാതായ ശെല്‍വരാജിനായുള്ള തെരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് തിരികെ വരുംവഴി തീരത്തിനടുത്ത് വച്ചാണ് വള്ളം തകര്‍ന്നത്. 

മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജുവും വിഴിഞ്ഞത്ത് തീരരക്ഷസേന അധികൃതരുമായി തെരച്ചില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. അതേസമയം മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരച്ചില്‍ ആരംഭിച്ചതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

കോസ്റ്റ് ഗാര്‍ഡും നേവിയുമാണ് സംയുക്തമായാണ് പരിശോധന നടത്തുന്നത്. മത്സ്യതൊഴിലാളികളെയും തെരച്ചിലിനായി കൂട്ടിയിട്ടുണ്ട്. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി.പൂന്തുറ സ്വദേശികളായ ടെന്നിസണ്‍, ഡാര്‍വിന്‍ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍