കേരളം

സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന്; പ്രോസ്‌പെക്ടസിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന് നടത്താന്‍ തീരുമാനം. നേരത്തെ ജൂലൈ 11ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ അവസാനത്തേയ്ക്ക് മാറ്റിയത്. പ്രവേശനപരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രോസ്‌പെക്ടസിനും അംഗീകാരം നല്‍കി.

നേരത്തെ ജൂലൈ 11ന് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ലേക്ക് മാറ്റിയത്. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അടിസ്ഥാനമാക്കുക. 

അതേസമയം പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകളില്‍ ചിലത് പൂര്‍ത്തിയാവാനുള്ളതും സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഇതുവരെ പൂര്‍ത്തിയാവാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് ജൂണില്‍ തീരുമാനം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് പ്രവേശന പരീക്ഷ ജൂലൈ 24ലേക്ക്‌ മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു