കേരളം

ക്ലാസുകൾ ആദ്യം കൈറ്റ്-വിക്ടേഴ്സിൽ; ജൂലൈ മുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കും മുഖാമുഖം കാണാം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒന്നാം തിയതി ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെയും പിന്നീ‌ട് അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം കാണാൻ സാധിക്കുന്ന വിധത്തിൽ ഓൺലൈനായും നടത്തുമെന്നു മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം ചാനലിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ കൂടുതൽ ആകർഷകമാക്കാൻ ഭേദ​ഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു. 

വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിനു വെർച്വൽ പ്രവേശനോത്സവത്തോടെ പഠനം ആരംഭിക്കും. ജൂൺ ഒന്നിനു രാവിലെ 10 മണിക്കു കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെർച്വൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നവാഗതരെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി കത്തു നൽകും.11 മണി മുതൽ സ്കൂൾതല പ്രവേശനോത്സവ ചടങ്ങുകൾ. 

ജൂലൈയിലാണു ഓൺലൈൻ ക്ലാസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസ് ഘട്ടംഘട്ടമായി ക്ലാസ്തലത്തിൽ നടപ്പാക്കും. 10,12 ക്ലാസുകളിലായിരിക്കും തുടക്കം. ഇതിനായി അധ്യാപകർ സ്കൂളിലെത്തുകയും ഐടി സൗകര്യം ഉപയോഗിക്കുകയും ചെയ്യും. പാഠപുസ്തക അച്ചടിയും വിതരണവും പെട്ടെന്നു പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ