കേരളം

മ​ദ്യശാലകൾ തുറക്കാൻ സമയം ആയിട്ടില്ല; ബെവ്ക്യൂ വഴി വിൽക്കാനും ആലോചിച്ചിട്ടില്ല; മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സമയമായിട്ടില്ലെന്ന് മന്ത്രി എംവി ​ഗോവിന്ദ​ൻ. ബെവ്ക്യൂ വഴി മദ്യം വിൽക്കാൻ നിലവിൽ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. 

മദ്യശാലകൾ തുറക്കുന്ന കാര്യം കോവിഡ് വ്യാപന സാഹചര്യങ്ങൾ നോക്കി പിന്നീട് തീരുമാനിക്കും. സാമൂഹിക അകലം പാലിച്ച് മദ്യം വിൽക്കാൻ കഴിയുമോയെന്നാണു ചിന്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

ന്യൂനപക്ഷ സംവരണാനുപാത വിഷയത്തിൽ ഹൈക്കോടതി വിധി അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 

ഇടതു മുന്നണി അംഗങ്ങളിൽ ചിലർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ ആർക്കും ഉത്കണ്ഠ വേണ്ട. വിശ്വാസികൾക്ക് അവരുടെ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു