കേരളം

സുധാകരനെ വേണ്ട, കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷനാക്കാൻ സമ്മർദ്ദം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: മുല്ലപ്പള്ളി രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മർദ്ദം. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപാകെ അധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പുകൾ നിലപാടറിയിച്ചെന്നാണ് റിപ്പോർട്ട്. കെ സുധാകരൻ നേതൃ പാടവമില്ലാത്തയാളാണെന്ന് സമിതിക്ക് മുൻപിൽ ഗ്രൂപ്പ് നേതാക്കൾ വാദിച്ചു. സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡൻ്റായ കൊടിക്കുന്നിൽ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നാണ് നേതാക്കൾ പറയുന്നത്. പ്രായം, പ്രവർത്തനശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങൾ സുധാകരന് തിരിച്ചടിയാകും. കെപിപിസി അധ്യക്ഷ സ്ഥാനത്ത് ദളിത് പ്രാതിനിധ്യം വേണമെന്ന നിലപാടും സുധാകരന്റെ അവസരം തടയാൻ ലക്ഷ്യമിട്ടുള്ളതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്