കേരളം

കുഴല്‍പ്പണ കേസ്: ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച ഒബിസി മോര്‍ച്ച നേതാവിന് വധഭീഷണി; പിന്നാലെ സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ആരോപണ വിധേയരായ ജില്ല നേതൃത്വത്തെ പിരിച്ചുവിടണമെന്ന് സമൂഹമാധ്യമത്തില്‍ വിമര്‍ശനം നടത്തിയ ഒബിസി മോര്‍ച്ച നേതാവിന് ഭീഷണിയും പിന്നാലെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനും.

ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുഴല്‍പ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് ഋഷി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വധഭീഷണി.

ബിജെപി ജില്ല ഭാരവാഹി തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഋഷി പല്‍പ്പു തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

അതേസമയം, ഋഷി പല്‍പ്പുവിനെ ബിജെപിയില്‍നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. ജില്ല പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍