കേരളം

പ്ലസ്​ ടു, വിഎച്ച്​എസ്​ഇ മൂല്യനിർണയം നാളെ മുതൽ; അ​ധ്യാ​പ​ക​ർ​ക്ക്​ താത്പര്യമുള്ള കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാം

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വിഎ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം നാളെ തുടങ്ങും. 79 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 26447 അ​ധ്യാ​പ​ക​ർ പങ്കെടുക്കും. 3031 അ​ധ്യാ​പ​ക​രാണ്  എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വിഎ​ച്ച്​എ​സ്ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഉണ്ടാവുക. ജൂൺ 19ന്  മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ക്കും.

ഏ​പ്രി​ൽ 26ന്​ ​പൂ​ർ​ത്തി​യാ​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച​താ​യി​രു​ന്നു. സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം പരി​ഗണിച്ച് അ​ധ്യാ​പ​ക​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങു​ന്ന​ത്​ ക്യാ​മ്പു​ക​ളി​ൽ എ​ത്തുാൻ പ്രയാസമുണ്ടാക്കുമെന്ന് അധ്യാപകർ നേരത്തെ അറിയിച്ചിരുന്നു.

ജൂ​ൺ ഏഴ് മുതൽ എ​സ്എ​സ്എ​ൽസി മൂ​ല്യ​നി​ർ​ണ​യം ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്