കേരളം

സാക്ഷരതാ പരീക്ഷ ഇന്നു തുടങ്ങും; 90കാരി സുബൈദ ഏറ്റവും പ്രായംകൂടിയ വിദ്യാർത്ഥി  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ഇന്നു മുതൽ ആരംഭിക്കും. 14വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്നുമുതൽ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാൻ അവസരമുണ്ട്. മൂന്ന് മണിക്കൂർ ആണ് പരീക്ഷാ സമയം. 

25,357 പേരാണ് കേരളത്തിൽ പരീക്ഷയെഴുതുന്നത്. മൊറയൂർ എടപ്പറമ്പ് കുടുമ്പിക്കൽ കൊണ്ടോട്ടിപ്പറമ്പൻ പുലിയോടത്ത് വീട്ടിൽ സുബൈദ (90) ആണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ പഠിതാവ്. പേരക്കുട്ടികൾക്കൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത് കഴിഞ്ഞ വർഷംതന്നെ സുബൈദ താരമായിരുന്നു. ഇന്ന് പരീക്ഷകൾ തുടങ്ങുമെങ്കിലും 12നാണ് സുബൈദുമ്മയുടെ പരീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്