കേരളം

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. മുരുകന്‍ എന്ന പേരില്‍ അറിയപ്പെട്ട ഗൗതം ആണ് പിടിയിലായത്. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016ല്‍ ആയുധ പരിശീശിലനത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു.

പാപ്പിനിശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഏറെക്കാലമായി ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരുകന്‍ പ്രതിയാണ്. ആയുധ പരീശീലനം നല്‍കിയെന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ഇപ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് സംഘടനയുടെ സന്ദേശവാഹകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മുരുകന്റെ കൂട്ടാളികളായ രണ്ടുപേര്‍ പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്