കേരളം

ബസ് ചാർജ് മിനിമം 10 രൂപയാകും; നിരക്ക് കൂട്ടാൻ എൽഡിഎഫ് അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബസ് ചാർജ് മിനിമം 10 രൂപയാക്കിയേക്കും. ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ ഇടതുമുന്നണി നേതൃയോഗം സർക്കാരിന് അനുമതി നൽകി. വർധനയുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും 
എൽഡിഎഫ് യോ​ഗം ചുമതലപ്പെടുത്തി. 

 ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തരത്തിൽ,  മന്ത്രിസഭയിൽ ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാനാണ് ഇടതുമുന്നണി നിർദേശിച്ചത്.  മിനിമം നിരക്ക് 10 രൂപയായി വർധിപ്പിക്കാനാണ് ഗതാഗത വകുപ്പ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾക്കൊപ്പം കെഎസ്ആർടിസിയിലും നിരക്ക് ഉയരും.

വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടുന്നതിനെ എൽഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വർധനയുണ്ടാകും. 2020 ജൂലൈ 3നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അന്ന് മിനിമം നിരക്ക് 8 രൂപയായി നിലനിർത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക് 90 പൈസയാക്കിയിരുന്നു. 

കോവിഡ് കണക്കിലെടുത്തുള്ള ഈ താൽക്കാലിക വർധന അതേപടി നിലനിർത്തിയാകും വീണ്ടും നിരക്ക് വർധിപ്പിക്കുക. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ 2020 ജൂണിൽ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 ആക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന