കേരളം

നടൻ ജോജു മാധ്യമങ്ങൾക്ക്  മുന്നിൽ മാപ്പുപറയണം; കോൺ​ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ ജോജു ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷമ പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.  സമരത്തിലെ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി ജോജുവാണെന്നും പൊലീസും ഇടതുനേതാക്കളും നടത്തിയ ഗൂഢാലോചന വൈകാതെ പുറത്തു കൊണ്ടുവരുമെന്നും ടോണി ചമ്മിണിയും മുഹമ്മദ് ഷിയാസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ജോജുവിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ  തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ പൊലീസ് പീഡിപ്പിച്ചെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി പറഞ്ഞു. എഎൻടിയുസി വൈറ്റില ഓട്ടോ സ്റ്റാൻഡ് കൺവീനറും കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ സോണി ജോസഫിന്റെ ഭർത്താവുമാണ് പി.ജി. ജോസഫ്. കുറ്റം സമ്മതിപ്പിക്കാന്‍ സിപിഎം പൊലീസില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഒരു മന്ത്രി മരട് പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ചെന്നും ടോണി ചമ്മണി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി