കേരളം

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വൈകീട്ട് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കും. നിലവില്‍ 2398.46 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍വ് കെര്‍വ് പ്രകാരം ജലനിരപ്പ് 2390.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍  ഒരു ലക്ഷം ലിറ്ററോളം  വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.40 അടിയിലെത്തി. 

സെക്കന്‍ഡില്‍ നൂറ് ഘനയടി വെള്ളം ഒഴുക്കി വിടുമ്പോള്‍ പെരിയാറില്‍ ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്. അണക്കെട്ടിന് താഴെ താമസിക്കുന്നവരും , പെരിയാര്‍ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി പിന്നിട്ടതും പരിഗണിച്ചിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിന് തുല്യമായി കുറച്ചിരുന്നു. നിലവില്‍ സെക്കന്‍ഡില്‍ 467 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. രാവിലെ ഇത് 933 ഘനയടിയായിരുന്നു. 

അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറഞ്ഞുവെന്നാണ് വിശദീകരണം. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചുവെന്നും സൂചനയുണ്ട്. റൂള്‍ കര്‍വ് പ്രകാരം ഈ മാസം ഇരുപത് വരെ 141 അടി ജലനിരപ്പ് അനുവദനീയമാണ്. ഇത് മുതലെടുക്കാനാണ് തമിഴ്‌നാട് നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ