കേരളം

റേഷൻ കാർഡിലെ തെറ്റുകൾ ഇന്നുമുതൽ തിരുത്താം; ഡിസംബര്‍ 15 വരെ സമയം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉപയോക്താക്കള്‍ക്കു ഇന്നു മുതല്‍ അവസരം.  ‘തെളിമ കാർഡ്‌ ശുദ്ധീകരണ പദ്ധതി’ക്ക്‌ തിങ്കളാഴ്‌ച തുടക്കമാകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ്‌ പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം(ആർസിഎംഎസ്‌) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ്‌ തിരുത്താനും വിവരം പുതുക്കാനും അവസരമുണ്ടാകും.

അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍.പി.ജി- വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ എന്നിവ സാധ്യമാകും. മരണപ്പെട്ടവരുടെ പേര് കാര്‍ഡില്‍നിന്നു നീക്കം ചെയ്യുന്നതിനും പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും സാധിക്കും. നവംബർ 15 മുതൽ ഡിസംബര്‍ 15 വരെയാണ് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സമയം അനുവദിച്ചിരിക്കുന്നത്. 

2022 ഏപ്രിലോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് കാര്‍ഡ് ആക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിലെ ബുക്ക് രൂപത്തിലെ കാർഡുകൾ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളിലേക്ക് മാറും. ഇതിനുമുമ്പ് വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണ് നിലവിലെ ക്യാമ്പയിന്റെ ലക്ഷ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ