കേരളം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂടെ താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകൻ അറസ്റ്റിൽ. ഇടുക്കി രാജകുമാരിയിലാണ് സംഭവം. കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ്  യുവാവ് പെൺകുട്ടിയെ ഒരാഴ്ച മുൻപ് സ്വന്തം വീട്ടിലെത്തിച്ചത്.  മാതാപിതാക്കളില്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പെൺകുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ ബന്ധുക്കൾക്ക് പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതർ പറഞ്ഞു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി