കേരളം

രാത്രി ഭാരതപ്പുഴയില്‍ മീന്‍പിടിക്കാനിറങ്ങി; യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: ഭാരതപ്പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളെ രക്ഷിച്ചു. ചമ്രവട്ടം ഷട്ടറിന് താഴെ മീന്‍ പിടിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. 

വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സാബിര്‍ (35),കല്ലുംപുറത്ത് കൊട്ടിലിങ്ങല്‍ അബ്ബാസ് (38)എന്നിവരാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇരുവരും മീന്‍ പിടിക്കാനായി ചമ്രവട്ടം റഗുലേറ്ററിന് താഴെ എത്തിയത്. മീന്‍ പിടിക്കുന്നതിനിടെ ഷട്ടറിന് താഴെ വഴുക്കലുള്ള കല്ലില്‍ ചവിട്ടിയ ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു.

സാബിര്‍ തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറി. തുരുത്തിലേക്ക് നീന്തുന്നതിനിടെ അബ്ബാസിനെ കാണാതായെന്ന് സാബിര്‍ പറഞ്ഞു. ഷട്ടര്‍ തുറന്നതിനാല്‍ ഈ ഭാഗത്ത് ശക്തമായ നീരൊഴുക്കാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി. ഫയര്‍ ഫോഴ്‌സിനൊപ്പം നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും അബ്ബാസിനെ കണ്ടെത്താനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി