കേരളം

സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റ് ആക്കി ഉയര്‍ത്തി; അമ്പത് യൂണിറ്റുവരെ ഒന്നര രൂപ മാത്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കിയത്. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് നേരത്തേ സൗജന്യം അനുവദിച്ചിരുന്നത്. അതേസമയം, കണക്ടഡ് ലോഡ് 500 വാട്‌സ് എന്ന പരിധിയില്‍ മാറ്റമില്ല.

1000 വാട്‌സ് വരെ കണക്ടഡ് ലോഡുള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് 50 യൂണിറ്റിന് വരെ നിരക്ക് യൂണിറ്റിന് 1.50 രൂപയായിരിക്കും. മുന്‍പ് 40 യൂണിറ്റ് വരെയായിരുന്നു ഈ നിരക്ക്.

2 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ ഇളവുകള്‍ സംബന്ധിച്ച് ജൂണ്‍ 28 നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചത് സെപ്റ്റംബര്‍ രണ്ടിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍