കേരളം

'കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ല; വീണ ജോർജ് പാർട്ടിയുടെ ചട്ടക്കൂടിലേക്ക് വരാൻ സമയമെടുക്കും'

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ല. തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും സെക്രട്ടറി വ്യക്തമാക്കി. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലെ ചർച്ചകൾക്ക് മറുപടി നൽകുമ്പോഴായിരുന്നു വിമർശനം.  

മന്ത്രി വീണാ ജോർജിന്റെ വിജയം താത്പര്യപ്പെടാത്ത ചിലർ പാർട്ടിയിലുണ്ടെന്ന പരാമർശം ഉൾപ്പെടുന്ന സംഘടനാ റിപ്പോർട്ട്, പൊതുചർച്ചയിൽ വീണാ ജോർജിന് എതിരെ ഉയർന്നു വന്ന പരാതികളും വിമർശനങ്ങളും, ഇവ മാധ്യമവാർത്തകളായി എന്നീ മൂന്ന് വിഷയങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം. വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016ൽ തുടങ്ങിയതാണ്. 2016ലും 2021ലും അവരെ തോൽപിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹം ഉള്ളവരാണ്. പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്നും ഉദയഭാനു വ്യക്തമാക്കി.

വീണാ ജോർജിനെ പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തിയത് പാർലമെന്ററി വ്യാമോഹം ബാധിച്ച ചിലരാണ്. ഇവർ കുലംകുത്തികളാണ്. ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാം. അത് ചെയ്യുകയും ചെയ്യും. അതേസമയം കുലംകുത്തികളായി തുടരുന്നവർ ഉണ്ടെങ്കിൽ അവർ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നൽകുന്നുണ്ട്.

എംഎൽഎ ആയപ്പോഴും പിന്നീട് മന്ത്രിയായപ്പോഴും വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി വിശ്വാസികൾക്ക് എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതിൽ പാർട്ടിക്ക് തടസമില്ലെന്നും ഉദയഭാനു ഇതിന് മറുപടി നൽകി. 

ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗമായ ആളാണ് വീണാ ജോർജ്. അതിനാൽ പാർട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവർ എത്താൻ സമയം എടുക്കും എന്നും സമ്മേളനത്തിൽ മറുപടികൾ ഉയർന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ