കേരളം

വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണം; 12 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കണം, ശബരിമല നിയന്ത്രണങ്ങളില്‍ ഇളവുവേണം; മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ