കേരളം

അജ്ഞാത നമ്പറില്‍ നിന്നും കോള്‍, എടുത്തപ്പോള്‍ 'നഗ്ന'യായ യുവതി ; അശ്ലീലദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചത് ; പരാതിയുമായി ഡിവൈഎഫ്‌ഐ നേതാവ്

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: തന്റേതെന്ന് പേരില്‍ സമൂഹമാധ്യമങ്ങളില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിക്കുന്നു എന്നുകാട്ടി ഡിവൈഎഫ്‌ഐ നേതാവ് പൊലീസില്‍ പരാതി നല്‍കി. വീഡിയോകോളില്‍ വിളിച്ച യുവതി, ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും, വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച യുവതിയെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ യുവാവിന്റേതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. അജ്ഞാത നമ്പരില്‍നിന്ന് ഒരു സ്ത്രീ വീഡിയോകോള്‍ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് പരാതി. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഇവര്‍ നഗ്‌നയായിരുന്നെന്നും ഇത് കണ്ട ഉടന്‍ താന്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും നേതാവ് പറയുന്നു. പിന്നീട് ദൃശ്യം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.

രാഷ്ട്രീയ എതിരാളികളാണ് ഇതിനുപിന്നിലെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ മൂന്നാര്‍ എസ്എച്ച്ഒക്ക് പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കുപിന്നില്‍ തട്ടിപ്പുസംഘമാണെന്നും സംശയമുന്നയിക്കുന്നു. 


ദേശീയപാതയോരത്തു നിന്ന് വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ രണ്ടു മാസം മുന്‍പ് ഇരുമ്പു സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനാണ് ഈ നേതാവ്. ഇതിന്റെ പേരില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ നീക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു