കേരളം

സി എസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുന്‍ എംപിയുമായ സി എസ് സുജാതയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ നിയമനം. 

നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്നു സുജാത. ട്രഷറര്‍ സ്ഥാനത്തേക്ക് ഇ പത്മാവതി ( കാസര്‍കോട്) യെ തെരഞ്ഞെടുത്തു. സൂസന്‍കോടി സംസ്ഥാന പ്രസിഡന്റായി തുടരും. 

സംസ്ഥാന കമ്മിറ്റിയോഗത്തില്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. എസ്എഫ്‌ഐയിലൂടെയാണ് സുജാത രാഷട്രീയരംഗത്തെത്തുന്നത്. 2004 ല്‍ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം