കേരളം

നിഥിനമോൾക്ക് വിട, മൃതദേഹം സംസ്കരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊട്ടയം: സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു. നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്. കോട്ടയത്ത് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വിഎൻ വാസവനും സി.കെ ആശ എംഎൽഎയും നിഥിനയുടെ വീട് സന്ദർശിച്ചു. 

പാലാ സെന്റ് തോമസ് കോളജിൽ ഇന്നലെയാണ് കൊലപാതകം നടന്നത്. കഴുത്തിൽ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിഥിനയെ കോളേജ് ക്യാമ്പസിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. നിഥിന പ്രണയത്തിൽ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു