കേരളം

മദ്യം പൊതിഞ്ഞ് നല്‍കിയില്ല; ബീവറേജസ് ഷോപ്പില്‍ കത്തിക്കുത്ത്; 3 പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ്‌സ് ഷോപ്പില്‍ കത്തിക്കുത്ത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യം പൊതിഞ്ഞുനല്‍കുന്നതുമായി ബന്ധപ്പെട്ട് ബീവറേജസിലെ ജീവനക്കാരനായ ജോര്‍ജ് കുട്ടിയും ജോസും തമ്മില്‍ തര്‍ക്കവും തെറിവിളിയുമായി. പിന്നീട് ജോസ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോര്‍ജ് കുട്ടിയെ കുത്തുകയായിരുന്നു. കൂടാതെ ബെവ്‌കോയിലെ സെക്യൂരിറ്റി ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചു.

പരിക്കേറ്റ മൂന്ന് പേരുടെയും പരിക്ക്  ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍