കേരളം

വൈകീട്ട് ആറര മുതല്‍ 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്ഇബി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍  വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി രംഗത്തുവന്നത്. 

ഇന്ന് വൈകീട്ട് ആറര മുതല്‍ രാത്രി 11 മണിവരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം