കേരളം

ച്യവനപ്രാശം, രസായനം; കുറിയറായി ഹാഷിഷ് ഓയില്‍ കടത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഹാഷിഷ് ഓയില്‍ കുറിയറിലാക്കി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് മൂന്നരക്കിലോ ഹാഷിഷ് ഓയില്‍ ബെഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാളുടെ കൂട്ടാളിയെ കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവില്‍നിന്നു പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കൊച്ചിയില്‍നിന്ന് കുറിയര്‍ ചെയ്യാന്‍ ശ്രമിച്ച ഹാഷിഷ് ഓയില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. ച്യവനപ്രാശം, രസായനം എന്നിവയാണെന്ന വ്യാജേനയാണ് മൂന്നരക്കിലോ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. കുറിയര്‍ കമ്പനിയില്‍ നല്‍കിയിരുന്ന വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികള്‍ പിടിയിലായത്. 

കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവില്‍നിന്ന് ഒരാള്‍ പിടിയിലായി. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോടുകാരനെ അറസ്റ്റ് ചെയ്തത്. കുറിയര്‍വഴി അനധികൃതമായി ഓസ്‌ട്രേലിയലിലേക്ക് കടത്താന്‍ ശ്രമിച്ച സ്യൂഡോ എഫ്രിഡിന്‍ എന്ന മരുന്ന് ഒരാഴ്ചമുന്‍പ് കൊച്ചിയില്‍ പിടികൂടിയിരുന്നു.

കായികതാരങ്ങള്‍ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതാണ് സ്യൂഡോ എഫ്രിഡിന്‍. 11.5 കിലോ സ്യൂഡോ എഫ്രിഡിന്‍ കുക്കറുകളുടെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ടു കേസുകളിലെയും കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ