കേരളം

കൊടുവാൾ കൊണ്ട് വെട്ടി; താടിയെല്ലും പല്ലും തകർന്നു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കൊടുവാൾ കൊണ്ട് കവിളത്ത് വെട്ടേറ്റ് അമ്പതുകാരന്റെ താടിയെല്ലും നാല് പല്ലും തകർന്നു. മുടപ്പത്തൂരിലെ കുന്നുമ്മൽ രാമചന്ദ്രനാണ് (50) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുടപ്പത്തൂരിലെ വാഴയിൽ ധർമനാണ് (50) അറസ്റ്റിലായത്. മാനസികവിഭ്രാന്തിയുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് രാമചന്ദ്രനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയൽക്കരയിൽ വീണ അടക്ക പെറുക്കുകയായിരുന്നു രാമചന്ദ്രൻ. കൊടുവാളുമായി സമീപത്തു കൂടി നടന്നു പോകുകയായിരുന്ന വാഴയിൽ ധർമൻ പെട്ടെന്നാണ് രാമചന്ദ്രന്റെ തലയ്ക്ക് നേരെ കൊടുവാൾ വീശിയത്. കൊടുവാൾ വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്താണ് വെട്ടേറ്റത്. കവിള് തുളച്ചെത്തിയ കൊടുവാൾ രാമചന്ദ്രന്റെ നാല് പല്ലും താടിയെല്ലും തകർത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. 

സംഭവസ്ഥലത്തു വെച്ച് പിടികൂടിയ ധർമനെ നാട്ടുകാർ കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിശോധനാ രേഖകൾ ഇല്ലാത്തതിനാൽ തിരിച്ചയച്ചു. വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ധർമനെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു