കേരളം

ശോഭാ സുരേന്ദ്രനെ ഒഴിവാക്കി, കണ്ണന്താനവും ഇല്ല; വി മുരളീധരനും കുമ്മനവും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് സമിതിയില്‍ ഉള്ളത്. പികെ കൃഷ്ണദാസിനെയും ഇ ശ്രീധരനെയും പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.

എണ്‍പതംഗ സമിതിയില്‍നിന്ന് കേരളത്തില്‍നിന്നുള്ള ശോഭാ സുരേന്ദ്രനെ പുനസംഘടനയില്‍ ഒഴിവാക്കി. അല്‍ഫോണ്‍സ് കണ്ണന്താനവും പുതിയ നിര്‍വാഹക സമിതിയില്‍ ഇല്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവര്‍ സമിതിയിലുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ സമിതിയില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു പ്രത്യേക ക്ഷണിതാവാണ്. 

നടന്‍ മിഥുന്‍ ചക്രവര്‍ത്തി പുനസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതിയില്‍ അംഗമാണ്. വരുണ്‍ ഗാന്ധിയും മേനകാ ഗാന്ധിയും പുതിയ പട്ടികയില്‍ ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു