കേരളം

കഞ്ചാവ് തോട്ടം തേടിയിറങ്ങി  ഒരു രാത്രിമുഴുവന്‍ കാട്ടില്‍ക്കുടുങ്ങി; പൊലീസ് സംഘം തിരിച്ചെത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് ശേഖരം തേടിയിറങ്ങി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. നാര്‍കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തിലധികം ഉദ്യോഗസ്ഥരാണ് കനത്ത മഴ കാരണം വെള്ളിയാഴ്ച വൈകിട്ടോടെ ഉള്‍വനത്തില്‍ കുടുങ്ങിയത്.

വനപാലകര്‍ എത്തിയതുകൊണ്ടാണ് തിരികെ എത്താനായതെന്ന് പൊലീസ് സംഘം പറഞ്ഞു. വനപാലകരെ കണ്ടില്ലെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ടി വന്നേനെ. ഉള്‍വനത്തില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ വിവരം തെറ്റായിരുന്നെന്ന് തെളിഞ്ഞെന്നും പൊലീസ് സംഘം പറഞ്ഞു.

ഇതിനിടെ, പൊലീസുകാരെ തേടിയിറങ്ങിയ വനപാലകര്‍ മൂന്നിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെ വനത്തിലേക്ക് തിരിച്ച സംഘത്തിന് ഉച്ചവരെ പൊലീസുകാരെ കണ്ടെത്താനായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം