കേരളം

പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല; നേതാക്കള്‍ തൃപ്തരാണെന്ന് സതീശന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനാ പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പട്ടിക തയ്യാറാണ്. പക്ഷേ, ചെറിയ മാറ്റങ്ങള്‍ വേണ്ടതുണ്ട്. വനിതാ പ്രാതിനിധ്യം അടക്കം ചില ഘടകങ്ങള്‍ വന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. നേതാക്കള്‍ തൃപ്തരെന്ന് കരുതുന്നു. എല്ലാവര്‍ക്കും അവരവരുടേതായുള്ള സ്ഥാനം കോണ്‍ഗ്രസില്‍ ഉണ്ടാക്കാനുള്ള നല്ലൊരു പദ്ധതിയും ഇതിനൊപ്പം ഉണ്ട്. പട്ടിക ഇന്നോ നാളെയോ എഐസിസിക്ക് കൈമാറുമെന്നും സതീശന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വി ഡി സതീശനും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാകും പട്ടിക സമര്‍പ്പിക്കുക.

വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലാക്കിയേക്കും. ചിലര്‍ക്ക് മാത്രം ഇളവു നല്‍കുന്നതില്‍ എതിര്‍പ്പുമായി ഗ്രൂപ്പുകള്‍ രംഗത്തെത്തി. കെ സുധാകരന്‍, വി ഡി സതീശന്‍, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ പുലര്‍ച്ചെ മൂന്നു മണി വരെ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കെപിസിസി ഭാരവാഹി പട്ടികയ്ക്ക് രൂപം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്