കേരളം

കട ഉടമയുമായി തര്‍ക്കം; തൃപ്പൂണിത്തുറയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു; ഫര്‍ണീച്ചര്‍ ഷോപ്പ് കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മരടില്‍ ഫര്‍ണീച്ചര്‍ കടയില്‍ 43കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മരട് സ്വദേശിയായ പ്രസന്നാണ് ആത്മഹത്യ ചെയ്തത്. കട ഉടമ സുനീറുമായുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് പ്രസന്നനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് സംഭവം. കട പൂര്‍ണമായി കത്തിനശിച്ചു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കടയോട് ചേര്‍ന്ന വീട്ടിലാണ് കട ഉടമയും കുടുബവും താമസിച്ചിരുന്നത്. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലാണ്  സുനീറിന്റെ
കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്‌റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. ഒരു മണിക്കൂര്‍ നിണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. 

ഫര്‍ണീച്ചര്‍ കടയുടമയും ലോട്ടറിവില്‍പ്പക്കാരനായ പ്രസന്നനും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രാവിലെ ഇയാള്‍ പെട്രോള്‍ ഉള്ള ക്യാനുമായി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതായി വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് ഒരു ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്